മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങള്‍ കരുതിയതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. അത് റോസി പാസ്റ്റര്‍ എന്ന മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷിയാണ്. പാസ്റ്റര്‍ റോസിയസ് (Pastor rosesu) എന്നാണ് ശാസ്ത്രീയ നാമം. മുഖ്യമന്ത്രി ഉദ്യേശിച്ചതും ആ കിളിയെത്തന്നെ. എന്നാല്‍, പ്രധാനമന്ത്രി കേരളത്തില്‍ എത്തിയ ഇന്നലെ ‘മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി നടത്തിയ പ്രസംഗം തെറ്റിധാരണകള്‍ക്ക് ഇടയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ അത് നരേന്ദ്ര മോദിയെ കുറിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകളും വാര്‍ത്തകളും വന്നിരുന്നു.
വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന റോസി പാസ്റ്ററിനെ കോട്ടയത്തെ തിരുനക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നത് വല്ലാത്തൊരു മുന്നറിയിപ്പാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ മാത്രമാണ് പലരും റോസി പസ്റ്ററിനെ കുറിച്ച് കേള്‍ക്കുന്നതു പോലും.
മൈനകളുടെ വിഭാഗത്തില്‍ പെടുന്ന റോസി പാസ്റ്റിന്റെ പ്രത്യേകത പിങ്ക് ശരീരം, ഇളം ഓറഞ്ച് കാലുകള്‍, തിളങ്ങുന്ന കറുത്ത തല, ചിറകുകള്‍ എന്നിവയാണ്. പ്രജനന കാലഘട്ടത്തിലെ ആണ്‍ പക്ഷികള്‍ തലയിലെ തൂവലുകള്‍ ഉയര്‍ത്തും. ഇണക്കിളിയെ ആകര്‍ഷിക്കാനാണിത്. റോസി സ്റ്റാര്‍ലിംഗ് എന്നും റോസി പാസ്റ്റര്‍ എന്നും ഇത് അറിയപ്പെടുന്നു. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിലാണ് ഈ പക്ഷിയെ സാധാരണയായി കണ്ടുവരാറുള്ളത്.
സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകമായിട്ടാണ് മുഖ്യമന്ത്രി ഈ പക്ഷിയെക്കുറിച്ചു പറഞ്ഞത്. ചെറുപ്രാണികളെ ആഹാരമാക്കുന്ന റോസി മൈനകള്‍ കീടനാശിനികളുടെ ഉപയോഗത്തെ തുടര്‍ന്ന് വംശനാശ ഭീഷണിയിലാണെന്ന് ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Post Your Comments