Jobs & VacanciesLatest NewsEducation & Career

ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികമാറ്റ നിയമനം: അപേക്ഷ ക്ഷണിച്ചു

പൊതുഭരണ സെക്രട്ടേറിയറ്റിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈട്രാൻസ്ഫർ നിയമനത്തിന് സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ/ഡ്യൂപ്ലിക്കേറ്റിംഗ് മെഷീൻ ഓപ്പറേറ്റർ/ തോട്ടം തസ്തികകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/എസ്.എസ്.എൽ.സി തുല്യതാ പരീക്ഷയിലുള്ള വിജയം, അറ്റൻഡർ അല്ലെങ്കിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനകാലയളവ് എന്നിവയാണ് യോഗ്യത. ജീവനക്കാർ യോഗ്യതാ വിവരങ്ങൾ നിർദ്ദിഷ്ട മാതൃകയിൽ രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി/ എസ്.എസ്.എൽ.സി തുല്യത യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടെ പൊതുഭരണം (സർവീസസ്-എച്ച്) വകുപ്പിൽ സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button