Latest NewsLife Style

പുരുഷന്മാരുടെ ശബ്ദം കേള്‍ക്കാനാവില്ല; അപൂർവ രോഗം ബാധിച്ച് യുവതി

രാത്രി ഉറങ്ങുന്നതിന് മുമ്പ് വരെയും ആണ്‍സുഹൃത്തിനോട് സംസാരിച്ചിരുന്ന, അവന്‍ പറഞ്ഞിരുന്നതെല്ലാം കേട്ടിരുന്ന യുവതിക്ക് രാവിലെ മുതല്‍ പുരുഷന്മാരുടെ ശബ്ദം കേള്‍ക്കാനാവാതായി. ചൈനയിലെ ക്‌സിയഗെമന്‍ നഗരത്തിലെ ചെന്‍ എന്ന യുവതിക്കാണ് ഇത് സംഭവിച്ചത്. രാത്രിയില്‍ ഇടയ്ക്ക് ചെവിക്ക് ലേശം അസ്വസ്ഥത തോന്നിയെങ്കിലും അവള്‍ അത് കാര്യമാക്കിയില്ല. അടുത്ത ദിവസം രാവിലെ ബോയ് ഫ്രണ്ടിനെ കണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് യുവതി ഇക്കാര്യം ശ്രദ്ധിക്കുന്നത്.

എന്നാല്‍ സ്ത്രീകൾ പറയുന്നതെല്ലാം വളരെ വ്യക്തമായി കേൾക്കാൻ സാധിക്കുമായിരുന്നതുകൊണ്ട് തന്‍റെ കേൾവിക്കെന്തെങ്കിലും കുഴപ്പമുള്ളതായി ആദ്യം അവള്‍ക്ക് തോന്നിയില്ല. കാമുകന്‍ പറയുന്നതൊന്നും കേൾക്കാനാകാതെ വന്നതോടെയാണ് ചെന്‍ പരിഭ്രാന്തയായി ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ യുവതിക്ക് റിവേഴ്‌സ് സ്‌ലോപ് ഹിയറിങ് എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പുരുഷന്മാരുടെ ശബ്ദവും സ്ത്രീകൾ ഉച്ചരിക്കുന്ന ചില്ലക്ഷരങ്ങളുടെ ശബ്ദവും യുവതിക്ക് കേൾക്കാൻ കഴിയില്ലായിരുന്നു. ഇതിന് കാരണം ഈ അവസ്ഥയുള്ള യുവതിക്ക് ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള ശബ്ദം മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളു. ചെറിയ ഫ്രീക്വന്‍സിയിലുള്ള ശബ്ദം ഇവര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. ഇതാണ് ചെനിന് തന്‍റെ കാമുകന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ വന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉറക്കം വളരെ കുറവായിരുന്നു എന്നും ജോലിയില്‍ സമ്മര്‍ദ്ദം വളരെക്കൂടുതലായിരുന്നു എന്നും യുവതി ഡോക്ടറോടു പറഞ്ഞു. ജനിതകപരമായ കാരണങ്ങൾ കൊണ്ടോ, ചെവിക്കുണ്ടാകുന്ന അണുബാധ കൊണ്ടോ ഇത്തരം പ്രശ്നങ്ങളുണ്ടാകാമെന്നും 13000 പേരില്‍ ഒരാള്‍ക്കാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button