ന്യൂഡല്‍ഹി : നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ അല്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന പ്രസ്താവനയിലൂടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ദേശ്ശിച്ചത് തങ്ങളെയല്ല കോണ്‍ഗ്രസിനെയാണെന്ന് ബിജെപി.
ഗഡ്കരിയുടെ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിക്കുകയായിരുന്നുവെന്ന് ബി.ജെ.പിയുടെ വക്താവ് ജി.വി.എല്‍ നരസിംഹ റാവു വ്യക്തമാക്കി.
‘ഗരീഭി ഹടാവോ (ദാരിദ്ര്യ നിര്‍മാര്‍ജനം) എന്ന മുദ്രാവാക്യം കൊണ്ടു വന്ന കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതിനെ സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്’ റാവു പറഞ്ഞു.’സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ആ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടാല്‍ ജനങ്ങള്‍ അവരെ തല്ലും. അതു കൊണ്ട് നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നുറപ്പുള്ള സ്വപ്നങ്ങള്‍ മാത്രം നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക’ എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന നേതാക്കളിലൊരാളല്ല താനെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ നൂറു ശതമാനവും താന്‍ നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു
Post Your Comments