ദുബായ് : മസാജ് സേവനം നടത്തുന്നുണ്ടെന്ന് വ്യാജ വിസിറ്റിങ്ങ് കാര്‍ഡ് നിര്‍മ്മിച്ച് യുവാവിനെ പ്രലോഭിപ്പിച്ച് ഫ്ലാറ്റിലെത്തിക്കുകയും തുടര്‍ന്ന് മര്‍ദ്ധിച്ച് യുവാവിന്‍റെ കെെയ്യിലുണ്ടായിരുന്ന 60,300 ദിര്‍ഹത്തോളം കവര്‍ന്നെടുത്ത കേസില്‍ ദുബായ് കോടതി ശിക്ഷ വിധിച്ചു. നാല് നെെജിരിയന്‍ യുവതികള്‍ക്കെതിരേയാണ് ശിക്ഷ നടപ്പിലാക്കിയത്. ഓരോരുത്തരും 6 മാസം തടവ് ശിക്ഷ അനുഭവിക്കണം.
സ്ത്രീകളുടെ മസാജ് സേവനം ലഭിക്കുമെന്ന് വിസിറ്റിങ്ങ് കാര്‍ഡില്‍ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് നേപ്പാള്‍ക്കാരനായ യുവാവ് അതില്‍ വാട്ട്സാപ്പ് മുഖാന്തിരം ബന്ധപ്പെട്ടത് . തുടര്‍ന്ന് ഇതിലൂടെ ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് യുവാവ് ഫ്ലാറ്റിലെത്തുകയായിരുന്നു.
ഫ്ലാറ്റിലെത്തിയ യുവാവ് കതക് തുറന്ന് അകത്ത് പ്രവേശിച്ചതോടെ അപ്രതീക്ഷിതമായി 8 ആഫ്രിക്കകാരായ യുവതികള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ധിച്ചുവെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. മര്‍ദ്ധിച്ച ശേഷം പേഴ്സില്‍ നിന്ന് 300 ദിര്‍ഹവും പോക്കറ്റില്‍ നിന്ന് 60000 ദിര്‍ഹവും കവര്‍ന്നു. ശേഷം മര്‍ദ്ധിച്ച് അവശനാക്കിയ ശേഷം പോലീസിനോട് പരാതി പ്പെടരുത് എന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഫ്ലാറ്റില്‍ നിന്ന് കടന്ന് കളഞ്ഞതായാണ് യുവാവ് കോടതിയെ ബോധിപ്പിച്ചത്.
സംഭവ ദിവസം ഫ്ലാറ്റില്‍ നിന്ന് മൂന്നാല് ആഫ്രിക്കക്കാരായ യുവതികള്‍ ഓടി പോകുന്നത് കണ്ടതായി ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനും മൊഴി നല്‍കി. ശിക്ഷ നടപ്പിലാക്കിയ ശേഷം പ്രതിഭാഗത്തിന് ഇനി 15 ദിവസത്തിന് ശേഷം കോടതിയില്‍ അപ്പീല്‍ നല്‍കാം.
Post Your Comments