CinemaBollywoodNewsEntertainment

വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു

 

ബോളിവുഡില്‍ അടുത്ത വിവാഹത്തിന് വേദിയാവുകയാണ്. നടന്‍ വരുണ്‍ ധവാനാണ് വിവാഹിതനാകാന്‍ പോകുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നാടാഷ ദലാളാണ് വധു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ രണ്ട് കുടുംബങ്ങളും തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡില്‍ പ്രചരിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ വരുണ്‍ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതിനു മുന്‍പ് പല പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവര്‍ രണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

സഹസംവിധായകനായിട്ടാണ് വരുണ്‍ സിനിമയില്‍ എത്തിയത്. പിന്നീട് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ആലിയ , വരുണ്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സ്റ്റുഡന്‍സ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു . മികച്ച സ്വീകാര്യതയായിരുന്ന വരുണിന് ലഭിച്ചത്. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button