KeralaLatest News

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാലും കുമ്മനവുമല്ല…ദേശീയ നേതാവെന്ന് അഭ്യൂഹം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാലും കുമ്മനവുമല്ല…ദേശീയ നേതാവെന്ന് അഭ്യൂഹം . . മോഹന്‍ലാല്‍, സുരേഷ്ഗോപി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനെ നേരിടാന്‍, കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ രംഗത്തിറക്കാനാണ് ബിജെപിയുടെ ആലോചന. ഈ നിര്‍ദേശം മുന്നോട്ടുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.

നിര്‍മ്മല സീതാരാമനെപ്പോലുള്ള ദേശീയ നേതാവ് മല്‍സരരംഗത്തിറങ്ങിയാല്‍, സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം കൂടി കൂടുതല്‍ ശക്തിപ്പെടുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. കൂടാതെ ദേശീയ നേതാക്കളുടെ സാന്നിധ്യവും, ശ്രദ്ധയും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ് നിര്‍മ്മല. കേന്ദ്രപ്രതിരോധമന്ത്രിയായതോടെ, ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിലെ സീനിയര്‍ മന്ത്രിതല സമിതിയിലെ അംഗവുമാണ് നിര്‍മ്മല സീതാരാമന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button