Latest NewsIndia

ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി, പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല : ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി : പ്രിയങ്കാ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ ആക്ഷേപങ്ങള്‍ക്ക് അറുതിയില്ല. ഒടുവിലായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കയ്‌ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ ആണെന്നും അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന.

‘വിചിത്രമായ സ്വഭാവ രീതിയായ ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി. അവരുടെ ഈ രോഗം കാരണം അവര്‍ക്ക് ഒരു പൊതു ജീവിതം നയിക്കാന്‍ ആവില്ല. അവരുടെ മാനസിക നില തെറ്റുന്നത് ജനങ്ങള്‍ക്ക് അറിയാനാവും. വിഷാദാവസ്ഥയേക്കാള്‍ ഗുരുതരമായ അസുഖമാണ് അവര്‍ക്കുള്ളത്. ജനങ്ങള്‍ക്ക് വൈകാതെ അത് മനസിലാകും’ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button