![](/wp-content/uploads/2019/01/santhosh-1.jpg)
ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ ചലഞ്ചിൽ അരലക്ഷം നല്‍കിയപ്പോള്‍ നടൻ സന്തോഷ് പണ്ഡിറ്റിനെതിരെ വ്യാപക വിമർശനം ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമർശനത്തെ വീണ്ടും പണം നൽകിയാണ് സന്തോഷ് പണ്ഡിറ്റ് നേരിട്ടത്.
അന്ന് പണം കയ്യില്‍ ഇല്ലായിരുന്നുവെന്നും ഇപ്പോൾ പണം കിട്ടിയപ്പോൾ ഒരുലക്ഷം രൂപകൂടി നൽകുന്നുവെന്നാണ് സന്തോഷ്പണ്ഡിറ്റ് പുതിയ വിഡിയോയിലൂടെ വ്യക്തമാക്കുന്നത്. ഇത് എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. വിമര്‍ശകര്‍ക്ക് വേണ്ടിയാണ് ഇത് കൂടി കൊടുക്കുന്നത്. അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.
ശബരിമല പ്രശ്നത്തിൽ ജയിലിൽ കഴിയുന്നവരെ പുറത്തിറക്കാൻ നൂറ് രൂപ ചോദിച്ച ശതം സര്‍പ്പയാമിക്ക് സന്തോഷ് പണ്ഡിറ്റ് 51,000 രൂപ നല്‍കിയിരുന്നു. ഇതിനെതിരെയാണ് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഒരുലക്ഷം രൂപ കൂടി ‘ശതം സമർപ്പയാമി’ ചലഞ്ചിലേക്ക് സംഭാവന ചെയ്താണ് സന്തോഷ് പണ്ഡിറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.തന്റെ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പണം കൈമാറിയതിന്റെ രസീതും അന്ന് പണ്ഡിറ്റ് പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/santhoshpandit/videos/310311472951844/
Post Your Comments