KeralaLatest News

പുനര്‍ജന്മം കാത്ത് പമ്പ; പ്രതീക്ഷ ബജറ്റില്‍

പമ്പ: തീര്‍ത്ഥാടനകാലം കഴിഞ്ഞിട്ടും തകര്‍ന്ന പമ്പയില്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴയുന്നു. അസൗകര്യങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന നിലയ്ക്കലേയ്ക്കും അധികൃതര്‍ക്ക് ശ്രദ്ധയില്ലാതായി. പ്രളയകാലം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോഴും കാര്യമായ പുരോഗതിയൊന്നും പമ്പയില്‍ കൈവരിച്ചിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന പമ്പയ്ക്ക് ബജറ്റില്‍ പ്രത്യേക ശ്രദ്ധ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ദേവസ്വം ബോര്‍ഡിന് ഉള്‍പ്പെടെയുള്ളത്.

പ്രളയത്തെ തുടര്‍ന്ന് കൂടിക്കിടക്കുന്ന മണല്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. പുഴ കൊച്ചരുവികള്‍ പോലെ പലവഴിക്ക് ഒഴുകുന്നു. മണല്‍ ചാക്കുനിരത്തിയതിനപ്പുറം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ബലക്ഷയങ്ങള്‍ സംഭവിച്ച കെട്ടിടങ്ങളും അങ്ങനെ തന്നെ.

നിലയ്ക്കല്‍ ബേസ് ക്യാമ്പായശേഷമുള്ള ആദ്യതീര്‍ഥാടനകാലമാണ് കഴിഞ്ഞത്. പാര്‍ക്കിങ്‌സൗകര്യമോ, ശുചിമുറിസൗകര്യമോ നിലയ്ക്കലില്‍ പരിമിതം. സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന ഹൈക്കോടതി നിരീഷക സമിതിയുടെ വിമര്‍ശവും ഉണ്ടായി. മാസപൂജകളും, അടുത്ത തീര്‍ഥാടനകാലവുംവരാനിരിക്കെ ബജറ്റില്‍ പമ്പയ്ക്ക് പ്രത്യേക പരിഗണനയാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button