ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍. നൊവോക് ജോക്കോവിച്ചും റാഫേല്‍ നദാലും തമ്മിലാണ് പോരാട്ടം.ആസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ജോക്കോവിച്ചും നദാലും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ നടന്ന ഫൈനലില്‍ ജോക്കോവിച്ചായിരുന്നു ജേതാവ്. അഞ്ച് മണിക്കൂറും 53 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് അന്ന് നദാല്‍ മുട്ടുമടക്കിയത്. ഏഴ് വര്‍ഷത്തിനു ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജോക്കോവിച്ച് ചരിത്രം ആവര്‍ത്തിക്കുമോ അതോ 2012ലെ പരാജയത്തിന് നദാല്‍ കണക്കുതീര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ആറുവട്ടം ചാമ്പ്യനായ ജോക്കോവിച്ച് മെല്‍ബണ്‍പാര്‍ക്കിലെ പെര്‍പെക്ട് സെമിഫൈനല്‍ റെക്കോര്‍ഡും ജയത്തോടെ നിലനിര്‍ത്തി(7-0) ആസ്ട്രേലിയന്‍ ഓപ്പണ്‍ സെമിചരിത്രത്തിലെ ജോക്കോവിച്ചിന്റെ ഏറ്റവും മികച്ച വിജയവും ഇതാണ്. 2013 ല്‍ ഡേവിഡ് ഫെററെ 6-2, 6-2, 6-1 നു തോല്പിച്ചായിരുന്നു മുന്‍പത്തെ മികച്ച വിജയം. 15ാം ഗ്രാന്സ്ലാം കിരീടവും റെക്കോര്‍ഡ് നേട്ടമായ ഏഴാം ആസ്ട്രേലിയണ്‍ ഓപ്പണ്‍ കിരീടവും ലക്ഷ്യമിട്ടാണ് സെര്‍ബിയന്‍ താരം ഇന്ന് നദാലിനെ നേരിടുക.
Post Your Comments