Latest NewsBusiness

ഇ-കൊമേഴ്സ് നയം: ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനും ആശ്വസിക്കാവുന്ന നടപടിക്ക് ഒരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി : ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനും ആശ്വസിക്കാവുന്ന നടപടിയുമായി കേന്ദ്രം. ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പാലിക്കുവാൻ സർക്കാർ കൂടുതൽ സമയം നൽകുന്ന കാര്യം പരിഗണിക്കുന്നു. രണ്ട് മാസമെങ്കിലും സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

പുതിയ സര്‍ക്കാര്‍ നയ പ്രകാരം ബിസിനസ് മോഡലില്‍ മാറ്റം വരുത്തുവാൻ കൂടുതൽ സമയം വേണമെന്നു ആവശ്യപ്പെട്ടു ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചിരുന്നു.നയം നടപ്പാക്കാന്‍ ആമസോണ്‍നാല് മാസവും, ഫ്ലിപ്പ്കാര്‍ട്ട് ആറു മാസവുമാണ് നീട്ടി നല്കണമെന്നു ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയുന്നു.

പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ അനുസരിച്ച് ഫ്രെബ്രുവരി ഒന്നുമുതല്‍ബിസിനസ് മോഡലില്‍ മാറ്റം വരുത്തണമെന്ന് വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button