ശ ത്രു സംഹാരത്തിനായി ഒരുങ്ങി ഭാരതം. നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs) സംവിധാനം ഉടന്‍ ഒരുക്കാനായുളള തീരുമാനത്തിലാണ് രാജ്യം. .ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള തരത്തില്‍ ലേസര്‍ ആയുധമാണിത്.
ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) അറിയിച്ചിരിക്കുന്നത്.
https://youtu.be/LHqLMsqzVm0
കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസര്‍ നിയന്ത്രിത ബോംബിടാന്‍ ഇവ ഉപയോഗിക്കാമെന്നും ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങള്‍ക്കു കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments