തൃശ്ശൂര്‍ : യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ നാടിന്റെ കലാകാരന്‍ കലാഭവന്‍ മണിയെ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. മണിയും ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ് മോദി പറഞ്ഞു. കലാഭവന്‍ മണിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശമെത്തിയപ്പോള്‍ ആരവത്തോടെയായിരുന്നു സദസിലെ പ്രതികരണം.
തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് നടന്ന ആവേശ്വോജ്ജലമായ പ്രസംഗത്തില് കലാഭവന്‍ മണിയെ കൂടാതെ ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി തുടങ്ങിയ സാംസ്‌കാരിക പ്രതിഭകളുടെ പേരും മോദി പരാമര്‍ശിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷവും അദ്ദേഹം പ്രസംഗത്തില്‍ മറച്ചു വെച്ചില്ല. ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments