കൊച്ചി: കൊച്ചിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ ചടങ്ങില്‍ ഒടുവില്‍ സ്ഥലം എംഎല്‍എ വി പി സജീന്ദ്രന് ഇരിപ്പിടം കിട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ പി സദാശിവത്തിനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ഒപ്പം കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനും വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നു.
കുന്നത്ത് നാട് എംഎല്‍എയായ തന്നെ പ്രോട്ടോക്കോള്‍ അനുസരിച്ച് വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നുവെന്ന് നേരത്തേ സജീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, പരിപാടിയുടെ ക്ഷണപത്രം മാത്രമാണ് സജീന്ദ്രന് കിട്ടിയത്. റിഫൈനറി പദ്ധതി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണെന്നും തന്നെ ഒഴിവാക്കുന്നത് മനഃപൂര്‍വമാണെന്നുമായിരുന്നു സജീന്ദ്രന്‍റെ ആരോപണം.
Post Your Comments