റിയാദ്: ഇസ്ലാമിക നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഈറ്റില്ലമായ മക്കയില്‍ ടൂറിസം യാത്രകള്‍ക്ക് പ്രത്യേക റോഡുകള്‍ ഒരുങ്ങുന്നു. ഇസ്ലാമികമായി ചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഈ സ്ഥലങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ റോഡ് റൂട്ട് വരിക. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്രാ ദൈര്‍ഘ്യം കുറക്കാനുദ്ദേശിച്ചാണ് പദ്ധതി.
ടൂറിസം അതോറിറ്റിക്ക് കീഴിലാണ് പുതിയ പദ്ധതി. കുറഞ്ഞ സമയത്തിനുള്ളില്‍ ചരിത്രപ്രധാന സ്ഥലങ്ങള്‍ ആളുകള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന വിധത്തിലാണ് റോഡുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഉമ്മുല്‍ ഖുറ റോഡില്‍ നിന്ന് ആരംഭിച്ച് മസ്ജിദുന്നമിറ, അയ്ന്‍ സുബൈദ, മശ്അര്‍ അല്‍ഹറാം പള്ളി, ഖൈഫ് പള്ളി, ജംറാത്, ബൈഅ പള്ളി എന്നിവിടങ്ങളിലുടെ കടന്നു പോകുന്ന രീതിയിലാണ് പദ്ധതി. ടൂര്‍ ഓപറേറ്റര്‍മാര്‍ക്കാണ് ടൂറിസം യാത്രകളുടെ ഉത്തരവാദിത്തം.
ഇതിനായി ഓപറേറ്റര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ഉത്തരവാദിത്തവും നിര്‍ണയിച്ചു നല്‍കും. ഇനി മുതല്‍ ലോകത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ചരിത്ര പ്രധാന സ്ഥലങ്ങള്‍ പരിചയപെടാനും ടൂറിസം യാത്രകള്‍ സുഖമമാക്കാനും പ്രത്യേക റൂട്ടുകള്‍ സജ്ജീകരിക്കുന്നതിലൂടെ സാധിക്കും.
Post Your Comments