Latest NewsKerala

നേട്ടം കൊയ്ത് കെഎസ്ആർടിസി : ജനുവരി മാസ ശമ്പളം വരുമാനത്തിൽ നിന്ന്

തിരുവനന്തപുരം : നേട്ടം കൊയ്ത് കെഎസ്ആർടിസി. ജനുവരി മാസത്തെ ശമ്പളം വരുമാനത്തിൽ നിന്ന് നൽകും. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചു കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കെഎസ്ആർടിസി സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളം നൽകുന്നത്. ശബരിമല സര്‍വ്വീസാണ് കൂടുതലായും കെഎസ്ആർടിസിയെ നേട്ടത്തിലെത്തിക്കാൻ സാഹായിച്ചത്. കൂടാതെ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതിനാൽ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും ഇപ്പോഴത്തെ ലാഭത്തിന് കാരണമായി.

ഇത്തവണത്തെ മണ്ഡല- മകരവിളക്കു കാലത്തു 45.2 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷമിതു 15.2 കോടി രൂപയായിരുന്നു. പമ്പ–നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. എസി ബസുകള്‍ക്കായിരുന്നു ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നത്. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button