കൊച്ചി: പൊതുമേഖലാ കമ്ബനികളെ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി റിഫൈനറിയുടെ ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി .
നികുതിയിളവും സ്ഥലം കണ്ടെത്തുന്നതും ഏറ്റെടുത്ത് നല്‍കുന്നതുമടക്കം ബിപിസിഎല്ലിന് സംസ്ഥാനം എല്ലാ പിന്തുണയും നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. അതുകൊണ്ടാണ് നികുതിയിളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിലും സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് നടത്തുന്നത്. ഇങ്ങനെ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ വികസിപ്പിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments