Latest NewsKeralaCrime

18 ലക്ഷം രൂപയുടെ വിദേശകറന്‍സി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

തിരുവനന്തപുരം : വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് വിദേശ കറന്‍സി പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.

കാസര്‍കോഡ് സ്വദേശി കമാലുദ്ദീന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം ഡിആര്‍ഐ പിടികൂടിയത്. അമേരിക്കന്‍ ഡോളറും സൗദി, ഒമാന്‍ റിയാലുമാണ് പിടിച്ചെടുത്തത്. 18 ലക്ഷം രൂപം മൂല്യം വരുന്ന വിദേശ കറന്‍സികളാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button