അമരാവതി: ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്ന് അവകാശവാദവുമായി വീണ്ടും സാങ്കേതിക വിദഗ്ധന്‍ രംഗത്ത്. ഒരു സാങ്കേതിക ശക്തിക്കും വോട്ടിങ് മെഷീന്‍ ഹാക്കിങ്ങിലൂടെ തകര്‍ക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിന് പിന്നാലെയാണ് ഹരി കെ പ്രസാദിന്റെ ട്വീറ്റ്. ഒന്‍പത് വര്‍ഷം മുന്‍പ് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്ത വ്യക്തിയാണ് സാങ്കേതിക വിദഗ്ധര്‍ ഹരി കെ. പ്രസാദ്. ഇവിഎം ഹാക്കിങ് വാര്‍ത്തകള്‍ വീണ്ടും സജീവമായതോടെയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാണിക്കാമെന്ന വാദവുമായി വീണ്ടും എത്തിയിരിക്കുന്നത്.
2010ലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമം സാധ്യമാണെന്ന് ഹരി വിഡിയോ സഹിതം തെളിയിച്ചത്.നേരത്തെ ഇവിഎം ഹാക്ക് ചെയ്യാന്‍ സാങ്കേതിക വിദഗ്ധരേയും ശാസ്ത്രജ്ഞരേയും രാഷ്ട്രീയ പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചിരുന്നു. സയിദ് ഷൂജ ആരോപിച്ചത് പോലെ സ്‌കൈപ്പ് ഉപയോഗിച്ച് ഇവിഎം ഹാക്ക് ചെയ്യാന്‍ ആവില്ലെന്നും ഹരി കെ പ്രസാദ് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി നിയന്ത്രണങ്ങളോടെയുള്ളതാണ്. എന്നാല്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ല. ക്രിമിനലുകള്‍ നിയമങ്ങള്‍ അനുസരിച്ചല്ല ഹാക്ക് ചെയ്യുന്നതെന്നും ഹാക്കര്‍മാരെ വെല്ലുവിളിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്ന വലിയ തെറ്റാണെന്നും ഹരി ട്വീറ്റില്‍ വിശദമാക്കുന്നു.
Post Your Comments