കാലിഫോര്‍ണിയ : ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ ഉപഭോക്താവിലേക്ക് എത്തിക്കാന്‍ ഡെലിവറി റോബോര്‍ട്ടുകളുമായി ആമസോണ്‍. വീടിന് മുന്നില്‍ ഡെലിവറി ബോയ് വന്നുനില്‍ക്കുന്ന കാഴ്ചയാണ് നിലവില്‍ കാണാനാകുന്നതെങ്കില്‍ അധികം വൈകാതെ കഥ മാറും.
വരും കാലങ്ങളില്‍ ഡെലിവറി ബോയിക്കു പകരം ഡെലിവറി റോബട്ടിനെ എത്തിക്കാനുള്ള പദ്ധതിയിലാണ് അമസോണ്‍. തുടക്കത്തില്‍ അമേരിക്കയിലെ തങ്ങളുടെ പ്രധാനപ്പെട്ട ഉപഭോക്താക്കളുടെ അടുത്ത് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് റോബോര്‍ട്ടുകളെ ഉപയോഗിക്കുക.
ആറു ചക്രങ്ങളുള്ള ഇവയ്ക്ക് പരീക്ഷണ കാലഘട്ടത്തില്‍ അകമ്പടിയായ ഒരു ഡെലിവറി ബോയിയേ കൂടി അയക്കും. പകല്‍ സമയങ്ങളില്‍ മാത്രമായിരിക്കും ഇവയുടെ സഞ്ചാരമെന്നും കമ്പനി അറിയിച്ചു. പരീക്ഷണം വിജയകരമാണെങ്കില്‍ ഡെലിവറി റോബോര്‍ട്ടിന്റെ സേവനം വിപുലീകരിക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.
Post Your Comments