ജയ്പൂര്‍ : രാജസ്ഥാനില്‍ ബിജെപിയുടെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസും. ഗോസംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. അധികാരം ഏറ്റെടുത്ത് അധിക നാള്‍ ആകുന്നതിനു മുമ്പേ 2018 ഡിസംബര്‍ 18ന് രാജസ്ഥാനില്‍ പശുസംരക്ഷക വകുപ്പ് തെരുവിലെ പശുക്കളെ ദത്തെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു ഓര്‍ഡര്‍ ഇറക്കി. പശുസംരക്ഷണ വകുപ്പ് മന്ത്രിയായി കോണ്‍ഗ്രസിന്റെ പ്രമോദ് ഭയ്യ സത്യപ്രതിജ്ഞ ചെയ്ത് 4 ദിവസത്തിനുള്ളിലാണ് പുതിയ ഉത്തരവ് ഇറക്കിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. തെരുവിലെ പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ വേണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ അധികാരത്തിലേറി ആദ്യ ദിനങ്ങളില്‍ തന്നെ മന്ത്രി നടത്തിയിരുന്നതായും പാര്‍ട്ടി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞതനുസൃതമായ കാര്യങ്ങളായിരുന്നു അവയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments