മനില: ഫിലിപ്പീന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സംഭവമുണ്ടായത്.
റോമന്‍ കാത്തലിക്ക് പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്. കുര്‍ബാന നടന്നുകൊണ്ടിരിക്കുന്പോള്‍ പള്ളിയുടെ കവാടത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. ഇതിനു പിന്നാലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും സ്ഫോടനം ഉണ്ടായി. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഇസ്ലാമിക് ഭീകരരുടെ സജീവ സാന്നിധ്യമുള്ള സ്ഥലമാണ് ജോളോ.
Post Your Comments