Latest NewsIndiaNews

അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്കും ഭാരതരത്‌ന നല്‍കണമെന്ന് ബാബ രാംദേവ്

കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്ന നല്‍കിയിട്ടില്ല

ഇത്രയും വര്‍ഷങ്ങളായിട്ടും ഒരു സന്യാസിക്ക് പോലും ഭാരതരത്‌ന നല്‍കിയിട്ടില്ലെന്ന് ബാബ രാംദേവ്. അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്നും ബാബ രാംദേവ് പറഞ്ഞു. റിപബ്ലിക്ക് ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.

കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്ന നല്‍കിയിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍, ശിവകുമാരസ്വാമി തുടങ്ങിയവരെ പോലുള്ളവര്‍ ഏറെ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ളവരാണ്. അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി ഭരത്രത്ന നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും രാംദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button