KeralaLatest News

ഇന്ത്യയില്‍ യുവാക്കളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങള്‍ : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: പ്രവാസികള്‍ തങ്ങളുടെ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം. പ്രവാസികള്‍ മക്കളെ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു.

ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവ യാതാര്‍ത്ഥ്യമാക്കാന്‍ യത്നിക്കുക കൂടി വേണമെന്നും അദ്ദേഹം ഗള്‍ഫ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഇന്ത്യയില്‍ ടൂറിസം മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ പ്രവാസികളായ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തയ്യാറവണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button