ലോഞ്ച് ചെയ്തു ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തങ്ങളുടെ കസ്റ്റമേഴ്സുമായി കണക്ട് ചെയ്യാന്‍ ലോകത്തെ അഞ്ച് ദശലക്ഷം സംരംഭങ്ങള്‍ ‘വാട്‌സ്ആപ്പ് ‘ബിസിനസ്സ്’ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതായി വാട്‌സ്ആപ്പ് അവരുടെ ബ്ലോഗ് പോസ്റ്റില്‍ വ്യാഴാഴ്ച പറഞ്ഞു. ബംഗളൂരു ആസ്ഥാനമായ ഐവെയര്‍ ബ്രാന്‍ഡ് വാട്‌സ്ആപ്പ് ബിസിനസ്‌ന് വഴി 30 ശതമാനം പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചതായും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു . 200 മില്ല്യണ്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തില്‍ ഏകദേശം 1.5 ബില്ല്യന്‍ ഉപയോക്താക്കളുണ്ട് വാട്‌സാപ്പിന്.
ബിസിനസ്സ് അപ്ലിക്കേഷന്‍ ഉപയോഗിച്ച്,ചെറുകിട കച്ചവടക്കാര്‍ക്ക് ബിസിനസ്സ് വിവരണം, ഇ-മെയില്‍, സ്റ്റോര്‍ വിലാസങ്ങള്‍, വെബ്‌സൈറ്റ് എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍ കസ്റ്റമേഴ്‌സിന് നല്‍കാവുന്നതാണ് . എങ്ങനെ ഈ ആപ്പ് ഉപയോഗിച്ച് നമ്മുടെ ബിസിനസിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാം എന്നു നോക്കാം. ആദ്യം വാട്‌സ്ആപ്പ് ബിസിനസ്സ് പ്രൊഫൈല്‍ 1. വാട്‌സാപ്പ് ബിസിനസ്സ് ആപ്പ് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. 2. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുക. ബിസിനസ്സ് ആവശ്യത്തിനുള്ള നമ്പര്‍ ആണ് കൊടുക്കുന്നത് എങ്കില്‍ വളരെ നല്ലത്. 3. സെറ്റിങ്‌സ്> ബിസിനസ്സ് സെറ്റിങ്സ്> പ്രൊഫൈല്‍ ല്‍ പോയി നിങ്ങളുടെ ബിസിനസ്സ് വിവരങ്ങള്‍ നല്‍കുക. അക്കൗണ്ട് തയ്യാര്‍.
ആപ്പ് സജ്ജമാക്കുന്ന വിധം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇവിടെ നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് ആയി ഒരു മെസ്സേജിന് മറുപടി നല്‍കാം, ഉപഭോക്താക്കള്‍ക്ക് പെട്ടെന്നുള്ള മറുപടികല്‍ നല്‍കാം, അങ്ങനെ ഒരുപാട് സൗകര്യങ്ങളുണ്ട്. 1. സെറ്റിങ്‌സില്‍ ബിസിനസ് സെറ്റിങ്‌സില്‍ പോവുക. 2. അവിടെ Away message, Greeting message, Quick replies എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണാം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇവ സെറ്റ് ചെയ്യാം. 3. ഇവിടെ ഓരോന്നിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മെസ്സേജുകള്‍ കൊടുക്കാം. എന്തൊക്കെയാണ് അതില്‍ വേണ്ടത് എന്ന് നിങ്ങളുടെ ബിസിനസ്സ് പോലെയുണ്ടാകും.
വാട്‌സാപ്പ് ബിസിനസ്സ് ഉപയോഗിച്ച് ബിസിനസ്സ് മെച്ചപ്പെടുത്താന്‍ വാട്‌സാപ്പ് ബിസിനസ്സ് ഉപയോഗിച്ച് ബിസിനസ്സ് മെച്ചപ്പെടുത്താന്‍ നല്ലൊരു കോണ്ടാക്റ്റ് ലിസ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ക്ക് ഇതിനായി ആവശ്യമായ ആളുകളെയെല്ലാം സമീപിക്കാം. ഇതോടൊപ്പം വാട്‌സാപ്പിലും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി വാട്‌സാപ്പ് ബിസിനസിലെ ലേബല്‍ സൗകര്യം ഉപയോഗപ്പെടുത്താം. ഇതിനായി പുതിയ ലേബല്‍ ഉണ്ടാക്കാനുള്ള സൗകര്യം ഈ ആപ്പില്‍ തന്നെ ഉണ്ട്. ചാറ്റുകളില്‍ ഈ ലേബല്‍ ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങളും പ്രൊഡക്ടുകളും എല്ലാം വരുമ്പോള്‍ ബ്രോഡ്കാസ്റ്റിങ് വഴി അവരെ അറിയിക്കുകയും ചെയ്യാം.
Post Your Comments