Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ടിപി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന്‍ ജീവപര്യന്തം ഇളവ് ചെയ്യുന്നതിന് പുതിയ അടവുമായി ഹൈക്കോടതിയില്‍

ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിലിറങ്ങിയ കുഞ്ഞനന്തന്‍ പാര്‍ട്ടിപരിപാടികളില്‍ സജീവം

കൊച്ചി: ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൃദയ സംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് ശിക്ഷയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടാണ് കുഞ്ഞനന്തന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

നേരത്തെ, കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിന് എതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്ന് കോടതി വ്യക്തമാക്കി. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കകയാണെന്ന് കെകെ രമ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കം വിശദികരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടിതി, കുഞ്ഞനന്തന് നോട്ടീസയച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പികെ കുഞ്ഞനന്തന്‍ ജയിലിലാകുന്നത് 2014 ജനുവരിയിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയ കുഞ്ഞനനന്തന്‍ പക്ഷേ നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button