ആരോഗ്യകരമായ സെക്‌സ് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എന്നാൽ ടീനേജിലെയും യുവത്വത്തിലേയ്ക്കു കടക്കുന്നതിനും മുന്‍പുള്ള സെക്‌സ് ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ നേരത്തെയുള്ള സെക്‌സ് സെര്‍വികല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. എച്ച്‌പിവി അഥവാ എച്ച്‌പി വൈറസാണ് മിക്കവാറും സെര്‍വിക്കല്‍ ക്യാന്‍സറിന് വഴിയൊരുക്കുന്നത്. ചെറിയ പ്രായത്തിലുള്ള ശാരീരിക ബന്ധമാണ് ഇതിന്റെ സാധ്യത വർധിപ്പിക്കുന്നത്.
കൂടാതെ മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ചെറിയ പ്രായത്തിലെ സെക്‌സ് കാരണമാകും. ഇത് ഡിപ്രഷനിലേയ്ക്കും കുടുംബ ജീവിതം തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങളിലേയ്ക്കും സെക്‌സിനെ ഭയപ്പെടുന്ന അവസ്ഥയിലേക്കും എത്തിക്കും. ചെറുപ്രായത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പലപ്പോഴും ഗര്‍ഭനിരോന സാധ്യതകളെക്കുറിച്ച് അറിവുണ്ടാകില്ല. ഇതും പ്രശ്‌നത്തിന് വഴിയൊരുക്കും. ഇത് പെണ്‍കുട്ടികളില്‍ ഗര്‍ഭധാരണത്തിലേയ്ക്കു വന്നെ വഴി വയ്ക്കും. പല ലൈംഗിക ജന്യ രോഗങ്ങളിലേയ്ക്കും ചെറുപ്പത്തിലെ സെക്‌സ് വഴിയൊരുക്കുന്നു. കൂടാതെ നേരത്തെയുള്ള സെക്‌സ് ബ്രെയിന്‍ വളര്‍ച്ചയ്ക്കും തടസമാകുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് മെന്റല്‍ ബ്ലോക്കുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.
Post Your Comments