പാലക്കാട് : ഏതൊരു വിഷയവും ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നിതിനുപകരം അഭിപ്രായങ്ങള്ക്കെതിേര അക്രമം അഴിച്ചുവിടുകയാണ് ഇന്ന് നടക്കുന്നതെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. ചിറ്റൂരില്‍ ആരംഭിച്ച 11ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സിനിമ വിശ്വാസം ചര്‍ച്ചചെയ്യുമ്ബോള്‍’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
ഇന്നത്തെ സമൂഹത്തില്‍ സിനിമക്കാര്‍ക്ക് രാഷ്ട്രീയം പറയാനാവാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഉദാഹരണമാണ് സംവിധായകന് പ്രിയനന്ദനനെതിരേ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments