കൊച്ചി : സൂപ്പര്‍ ഹിറ്റി ചിത്രം രംഗസ്ഥലയ്ക്ക് ശേഷം തെലുങ്ക് സൂപ്പര്‍ നടന്‍ രാം ചരണ്‍ വേഷമിട്ട വിനയ വിധേയ രാമ ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നപ. ബോയപ്പെട്ടി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധാനം.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രകാശ് ഫിലിംസ്, ശിവഗിരി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കൈറ അദ്വാനി നായികയായെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡിവിവി എന്റര്‍ടെയ്‌മെന്റ്‌സ് ആണ്. ഋഷി പഞ്ചാബി, ബണ്ടി രമേശ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments