തിരുവനന്തപുരം: ലോക കേരളസഭയുടെ സമ്മേളനത്തിന്റെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് പ്രവാസിമലയാളികളാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ചില പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത വന്നത് കാര്യം മനസ്സിലാക്കാതെയാണെന്നും ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞതായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. കേരളസഭ രൂപീകരിച്ചപ്പോള്‍ മേഖലാ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് യുഎഇയില്‍ സഭ ചേരുന്നത്. ഇത് സര്‍ക്കാര്‍ കാര്യമെന്ന നിലയിലാണ് സര്‍ക്കാര്‍ ചെലവ് എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷനേതാവിന് ഈ സമ്മേളനം നടത്താൻ ആഗ്രഹമുണ്ട്. എന്നാൽ ഇതിനടുത്ത ദിവസങ്ങളില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പരിപാടി നടക്കുന്നതിനാൽ വരാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. എങ്കിലും പറ്റുമെങ്കില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് കഴിയില്ലെങ്കില്‍ ഉത്തരവാദപ്പെട്ട മറ്റൊരാളെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments