Latest NewsNewsIndia

ബി ജെ പിയുമായി സഖ്യത്തിന് സാധ്യതയില്ല; ഒരുമിച്ച് വേദി പങ്കിട്ടാല്‍ സഖ്യമായി കരുതണ്ടയെന്ന് അരവിന്ദ് സാവന്ത്

മുംബൈ: നേതാക്കള്‍ വേദി പങ്കിട്ടാല്‍ അതിനെ തെരഞ്ഞെടുപ്പ് സഖ്യമായി കരുതേണ്ടയെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്നും അരവിന്ദ് സാവന്ത് പറഞ്ഞു. ബാല്‍താക്കറെയുടെ സ്മാരകത്തിനായുള്ള ഭൂമികൈമാറ്റചടങ്ങില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവന്ദ്രഫട്‌നവസും ഒന്നിച്ച് വേദി പങ്കിട്ടതോടെയാണ് സഖ്യ സാധ്യതകളെക്കുറിച്ച് ചര്‍ച്ച സജീവമായത്.

എന്നാല്‍ ഈ ചര്‍ച്ചകളെ തള്ളികളയുകയാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവും ലോക്‌സഭാംഗവുമായ അരവിന്ദ് സാവന്ത്. സ്മാരകത്തിന് ഭൂമി നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്, അതാണ് ചെയ്തത്, അതിന്റെ അര്‍ത്ഥം സഖ്യത്തിലെത്തി എന്നല്ല. ഇതുവരെ നേത്യത്വവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല, പിന്നെ എങ്ങനെ സഖ്യം സാധ്യമാകും. ചര്‍ച്ചകള്‍ നടക്കുന്നു എന്ന് അവര്‍ കിംവദന്തി നടത്തുകയാണെന്നും അരവിന്ദ് സാവന്ത് പറഞ്ഞു.

സാമ്പത്തികസംവരണം അടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബിജെപി കരുതേണ്ട. ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പിന്നോട്ട് പോയ ബിജെപിയുമായി ഇനി യോജിക്കാനാവില്ലെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി. സഖ്യചര്‍ച്ചകളുമായി ബിജെപി ഇതുവരെ സമീപിച്ചിട്ടില്ല. ലോക്‌സഭാ സീറ്റുകളില്‍ പകുതി സേനയ്ക്ക് നല്‍കുന്ന കാര്യത്തില്‍ ബിജെപിയില്‍ നിന്ന് ആശയവിനിമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button