ഡല്‍ഹി: നേതാജിക്കും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ആദരമായി സമര ചരിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തുറന്നു. ഡല്‍ഹി ചെങ്കോട്ടയില്‍ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയവും ഒപ്പം ഒന്നാം സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയവും തുറന്നു.
ചെങ്കോട്ടയിലെ ഡല്‍ഹി ഗേറ്റ് കടന്നെത്തുന്നത് ബ്രിട്ടീഷ് ശൈലിയില്‍ പണിത ഈ കെട്ടിടങ്ങള്‍ക്ക് മുമ്പിലേക്കാണ്. ബ്രിട്ടിഷ് അധിനിവേശത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്ത സുഭാഷ് ചന്ദ്ര ബോസിന് സ്മരാണഞ്ജലിയായാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. ഉള്ളില്‍ നേതാജി ഉപയോഗിച്ച മരക്കസേര, നേതാജിയുടെ തീഷ്ണമായ പോരാട്ടത്തിന്റെ അടയാളമായി അദ്ദേഹം ഉപയോഗിച്ച വാള്‍, ബ്രിട്ടനെതിരെ പോരാടാന്‍ നേതാജി രൂപീകരിച്ച ഐ.എന്‍.എയുടെ യൂണിഫോം, ബാഡ്ജുകളും മെഡലുകളും തുടങ്ങിയവയും സൂക്ഷിച്ചിരിക്കുന്നു. ജാലിയന്‍ വാല ബാഗ് കൂട്ടക്കുരുതിയുടെയും ഒന്നാം ലോക മഹായുദ്ധത്തിന്റെയും ചരിത്രം പറയുന്ന മ്യൂസിയമാണ് യാദേ ജാലിയന്‍ മ്യൂസിയം.
Post Your Comments