കൊച്ചി : പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ലാലിന് അഭിനന്ദനം അറിയിച്ചത്.
‘പത്മഭുഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
സിനിമയ്ക്കകത്തും പുറത്തും ഇവരുടെ രണ്ടു പേരുടെയും സൗഹൃദം ഏറെ പ്രശംസനീയമാണ്. ഇവര്‍ ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങളും മലയാള സിനിമയുടെ അവിസ്മരണീയമായ ഏടുകളാണ്. പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുക്കെട്ട് ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
https://www.facebook.com/Mammootty/photos/a.10152286205072774/10157019104492774/?type=3&__xts__%5B0%5D=68.ARCFfDwKCq2e-TrFnpIHYE3PqCgU6Ve1qPKa6GkeEOQERY5RchEXyASzgAcW7zIuRnRZv7Ogp0XLQPDORIS1ahjRvevGuWZ6HCwwoPbXBZmvFl3oZm6HfBws_YIfQum1fXldRUi2uJ8skIxUWHKOmC8SzsthbS6PgXTWaek1zEanKIk1hqHk9uUKEP2-gFJCD94Vb1jufBK0NAWOIaV4UOLAqtaB3xQTGKmnRgY0zRTOB4iDVcmGNPTa5VEQROdkbkjrbozs29FT5nkJ_H3L9r8fDBr6R0DuSGI-5CD2uI8w0qVyGFv81RgDaLaW4H1qRJKti2DXjwJNpmJcmPFu&__tn__=-R
Post Your Comments