കൊച്ചി : കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കപ്പല്‍ മാര്‍ഗ്ഗം ദുബായില്‍ സന്ദര്‍ശനം നടത്തുവാനുള്ള അരങ്ങ് ഒരുങ്ങുന്നു. കേരള ഷിപ്പിങ് അന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക.
നേരത്തെ നെഫര്റ്റിറ്റിഎന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈജിപ്ഷ്യന്‍ തീമിലുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പലായിരുന്നു നെഫര്‍റ്റിറ്റി.
ദുബായ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കാന്‍ പദ്ധതിയുണ്ട്. തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും ഇതിന് സര്‍വീസ് നടത്താം. പിന്നാലെയാണ് രാജ്യത്തിന് പുറത്തേക്കും സര്‍വീസുകള്‍ നടത്താന്‍ കപ്പല്‍ ഒരുങ്ങുന്നത്.
Post Your Comments