മുംബൈ : നിലവിലുള്ള നിരക്കുകള്‍ പുതുക്കി റിലയന്‍സ് ജിയോ. ഇപ്പോള്‍ പ്ലാനുകളുടെ നിരക്കുകള്‍ കുറച്ച് കാലാവധി കൂട്ടിയിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ താരിഫ് പ്രകാരം കേവലം 297 രൂപയ്ക്ക് 84 ദിവസം അണ്‍ലിമിറ്റഡ് കോള്‍, ഡേറ്റ, എസ്എംഎസ് എന്നിവ ലഭിക്കും.
297 പ്ലാനിനു പുറമെ 594 രൂപയുടെ പുതിയ പ്ലാനും കമ്പനി അവതരിപ്പിച്ചു. ഈ പ്ലാനിന്റെ കാലാവധി 168 ദിവസമാണ്. ഇത്രയും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കാലവധി നല്‍കുന്ന പ്ലാനാണ് ജിയോയുടേത്. എന്നാല്‍ ഈ രണ്ടു പ്ലാനുകളും ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. 594 പ്ലാനില്‍ ദിവസം 500 എംബി ഡേറ്റയാണ് നല്‍കുന്നത്. 500 എംബി ഡേറ്റ തീര്‍ന്നാല്‍ 64 കെബിപിഎസിലേക്ക് 4ജി വേഗം മാറും. 297 രൂപയുടെ പ്ലാനിലും ദിവസം 500 എംബി 4ജി ഡേറ്റയാണ് നല്‍കുന്നത്. ജിയോഫോണ്‍ വരിക്കാര്‍ക്ക് നിലവില്‍ 153 രൂപ പ്ലാനില്‍ 28 ദിവസമാണ് കാലാവധി.
Post Your Comments