കൊല്ലം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നു സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്. ദേശീയതലത്തില്‍ യൂണിയന് 3.33 കോടിയും സംസ്ഥാനത്ത് 16 ലക്ഷവും അംഗങ്ങളുണ്ട്.
കോണ്‍ഗ്രസിന്റെ വിജയത്തിനു ഐഎന്‍ടിയുസി ഒറ്റക്കെട്ടായി രംഗത്തിറങ്ങും. വാര്‍ഡ് തലത്തില്‍ കര്‍മസേന രൂപീകരിച്ചു വീടുകള്‍ കയറി പ്രവര്‍ത്തിക്കും. കശുവണ്ടി മേഖലയില്‍ ഉള്‍പ്പെടെ യൂണിയനുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കണം.
പിടിവാശി ഉപേക്ഷിച്ച് എല്ലാവരും മുന്നോട്ടു വരണം. കേരളത്തില്‍ യുഡിഎഫ് ഭൂരിപക്ഷം സീറ്റുകളും നേടും. കോണ്‍ഗ്രസിന്റെ തൊഴിലാളി സോഷ്യലിസ്റ്റ് മുഖം തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments