KeralaLatest News

ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

മാറനല്ലൂര്‍: ഭാര്യയെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ഭാര്യ മായാലക്ഷ്മി (35)യെ വെട്ടിയ ശേഷംരുഭര്‍ത്താവായ ശരണ്‍ബാബു മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ശരണ്‍ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും പിണക്കത്തിലായിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഇവര്‍ വീണ്ടും രമ്യതയിലായത്. മായാലക്ഷ്മി തിരുവന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നത് ശരണ്‍ബാബുവിന് താല്‍പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു. വ്യാഴാഴ്ച ജോലിക്കി പോയി തിരികെ വന്ന മായാലക്ഷ്മിയെ വഴിയരികില്‍ ഒളിച്ചിരുന്ന ശരണ്‍ബാബു വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ മായാലക്ഷ്മിയെ ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button