Latest NewsKerala

ഹെെടെക്ക് ഹെല്‍മറ്റിനോട് ‘ നോ പറയൂ ‘ അപകടം ക്ഷണിച്ച് വരുത്തുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വി  പണിയില്‍ ലഭ്യമായ അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഹെല്‍മറ്റുകള്‍ വലിയ അപകടം ക്ഷണിച്ച് വരുത്തുമെന്ന് മനസിലാക്കിയതിനാല്‍ ഇത്തരത്തിലുളള ഹെല്‍മറ്റുകള്‍ യാത്ര വേളയില്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ . വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ഇത്തരം ഹെല്‍മറ്റുകള്‍ ധരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുളള രീതിയില്‍ പിടിക്കപ്പെട്ടാല്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നിതിനുള്ള പരമാവധി ശിക്ഷ ചുമത്തുമെന്നും ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ഒപ്പം പിഴയടപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button