ബംഗളൂരു : നഴ്‌സ് ആന്‍ലിയയെ ആലുവാ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഇപ്പോഴും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ആന്‍ലിയയുടേത് ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത് എങ്കിലും കൊലപാതകമെന്നതിന് തെളിവ് നല്‍കുന്നതാണ് ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍.
ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ചുള്ള സ്വന്തം കൈപ്പടയില്‍ ആന്‍ലിയ എഴുതിയ ഡയറി കുറിപ്പുകളിലെ വിശദാംശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്നതാണ്. എന്നാല്‍ ആന്‍ലിയയുടെ മരണത്തില്‍ പോലും അശ്ലീല കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്. ‘നേഴ്‌സല്ലേ അതും ബാഗ്ലൂരില്‍, പോരാത്തതിന് സുന്ദരിയും’. ‘അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ’ എന്നാണ് മറ്റു ചിലര്‍ക്ക് പറയാനുള്ളത്.
ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് ഡോക്ടര്‍ ബെബെറ്റോ തിമോത്തി. ബാംഗ്ലൂര്‍ എന്ന് പറയുന്ന സ്ഥലം ‘അഴിഞ്ഞാട്ടക്കാരികളായ’ സ്ത്രീകള്‍ക്ക് ‘ആര്‍മ്മാദ്ദിക്കാനുള്ള’ സ്വര്‍ഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂര്‍ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട് കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടില്‍ വിരളമല്ല. നൈറ്റ് ഡ്യൂട്ടിറ്റുള്‍പ്പെടെ എടുക്കേണ്ടി വരുന്ന ‘നഴ്‌സുമാര്‍’ ‘അസമയത്ത്’ ജോലി ചെയ്യേണ്ടി വരുന്നവരായതിനാല്‍ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്. എന്ന് ബെബെറ്റോ തിമോത്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘നഴ്‌സ് അല്ലേ’
‘അതും ബാംഗ്ലൂര്‍’
‘പോരാത്തതിന് സുന്ദരിയും’
‘അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ’
പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ് ഊട്ടിയുറപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു കമന്റ് നഴ്‌സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഭര്‍ത്താവ് അറസ്റ്റിലായ വാര്‍ത്തയ്ക്ക് താഴെ വരുന്നത് അത്ഭുതമായി തോന്നുന്നില്ല.ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത് ആസിഡ് ഒഴിച്ചാലും ആ ക്രൂരതയെ ‘ന്യൂട്രല്‍’ കളിച്ച് നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങള്‍ ഈ നാട്ടില്‍ ആദ്യത്തെ അല്ലല്ലോ.
ബാംഗ്ലൂര്‍ എന്ന് പറയുന്ന സ്ഥലം ‘അഴിഞ്ഞാട്ടക്കാരികളായ’ സ്ത്രീകള്‍ക്ക് ‘ആര്‍മ്മാദ്ദിക്കാനുള്ള’ സ്വര്‍ഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂര്‍ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട് കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടില്‍ വിരളമല്ല. നൈറ്റ് ഡ്യൂട്ടിറ്റുള്‍പ്പെടെ എടുക്കേണ്ടി വരുന്ന ‘നഴ്‌സുമാര്‍’ ‘അസമയത്ത്’ ജോലി ചെയ്യേണ്ടി വരുന്നവരായതിനാല്‍ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്.
ഒരാളെ കൊന്നാലും,ആസിഡ് ഒഴിച്ച് അപായപ്പെടുത്തിയാലും ഇരയ്‌ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കണമെങ്കില്‍ വേട്ടക്കാരന് ഒരു പ്രിവിലേജ് വേണമെന്ന് ചുരുക്കം.
‘ആണാണെന്നുള്ള’ പ്രിവിലേജ്.
കിടു നാട്.കിടു മനുഷ്യര്‍!
Post Your Comments