പനാജി: ഗോവയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം മനോഹര്‍ പരീക്കറെ താഴെ ഇറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഭരണകക്ഷിയിലെ അഞ്ച് എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡാന്‍കര്‍ പറഞ്ഞു.
തങ്ങള്‍ അഞ്ച് ഭരണകക്ഷി എംഎല്‍എമാരുമായി ബന്ധപ്പെട്ടു. നിലവിലെ സഖ്യത്തില്‍നിന്നും പുറത്തുവന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഭരണകക്ഷി സഖ്യത്തില്‍നിന്നും പുറത്തുവന്ന് പുതിയ സര്‍ക്കാരിന് അവര്‍ പിന്തുണ നല്‍കും- ഗിരീഷ് ചോഡാന്‍കര്‍ അറിയിച്ചു.
ആരൊക്കെയാണ് മറുകണ്ടം ചാടുകയെന്ന ചോദ്യത്തിനു കാത്തിരുന്ന കാണുക എന്ന മറുപടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയത്. അവര്‍ നമ്മളെ വിശ്വിച്ചാണ് വരുന്നത്. അവരെ വില്പ്പനയ്ക്കുവയ്ക്കാന് കഴിയില്ല. നിങ്ങള്‍ കാത്തിരുന്നു കാണുക, ആരാണ് തങ്ങള്‍ക്കൊപ്പം എത്തുക എന്നത്- ഗിരീഷ് ചോഡാന്‍കര്‍ പറഞ്ഞു.
Post Your Comments