റായ്പൂര്‍ : 207 കോടിയിലധികം കുടിശ്ശികയുള്ള ജലസേചന നികുതി റിപബ്ലിക് ദിനത്തില്‍ എഴുതി തള്ളി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. റിപ്പബ്ലിക്ക് ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭാഗേല്‍ ഇക്കാര്യം പറയുന്നത്.
മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് നികുതി എഴുതി തള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 വരെയുള്ള ജലസേചന നികുതിയാണ് എഴുതിത്തള്ളുക.സിഞ്ചായി ഖര്‍(ജലസേചന നികുതി) ഇന്ന് മുതല്‍ നിര്‍ത്തലാക്കിയതായി ഞാന്‍ പ്രഖ്യാപിക്കുകയാണ്. ഒക്ടോബര്‍ 18 വരെയുള്ള ജലസേചന നികുതി ഇനി അടയ്‌ക്കേണ്ട. 15 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിലൂടെയുള്ള ഗുണം ലഭിക്കുക.’ റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തികൊണ്ട് ഭൂപേഷ് ഭാഗേല്‍ ജനങ്ങളോട് പറഞ്ഞു.
അധികാരത്തിലേറിയതിനു ശേഷം, അധികം താമസിയാതെ തന്നെ, 14 കോടി രൂപയുടെ കാര്‍ഷിക കടം ഭൂപേഷ് ഭാഗേല്‍ എഴുതി തള്ളിയിരുന്നു.
Post Your Comments