കൊല്ലം : അഞ്ചലില്‍ കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്ത് സൂക്ഷിച്ച കേസില്‍ ഒരാള്‍ വനം റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ആയിരനല്ലൂര്‍ പള്ളത്ത് വീട്ടില്‍ ഡേവിഡി (52)നെയാണ് വനം റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് ഇറച്ചി വിലയ്ക്ക് നല്‍കിയ ഓയില്‍പാം ജോലിക്കാരന്‍ രതീഷ് കുമാറിന് വേണ്ടി തെരച്ചില്‍ തുടങ്ങി. അഞ്ചല്‍ വനം റെയ്ഞ്ച് പരിധിയില്‍ കാട്ടുപന്നി വേട്ട വ്യാപിക്കുന്നതായി പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
അഞ്ചല്‍ വനം റെയ്ഞ്ച് ഓഫിസര്‍ സി.ആര്‍. ജയന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ ബി.ടി അഭിലാഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.എസ്. ബിനു, അനില്‍കുമാര്‍, വാച്ചര്‍ സോണ്‍.വി. രാജ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Post Your Comments