പട്നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ ഗ്രൂപ്പ് എ, ബി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളുണ്ട്. ഡപ്യൂട്ടേഷന്‍ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്.
ഫിനാന്‍സ് ആന്‍ഡ് ചീഫ് അക്കൗണ്ട്സ് ഓഫിസര്‍(സീനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍), അക്കൗണ്ട്സ് ഓഫിസര്‍, ചീഫ് നഴ്സിങ് ഓഫിസര്‍, നഴ്സിങ് സൂപ്രണ്ട്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ അനലിസ്റ്റ്(സിസ്റ്റം അനലിസ്റ്റ്), സീനിയര്‍ പ്രൊക്യുര്‍മെന്റ് കം സ്റ്റോഴ്സ് ഓഫിസര്‍, സ്റ്റോഴ്സ് ഓഫിസര്‍, സിഎസ്എസ്ഡി ഓഫിസര്‍, ചീഫ് ലൈബ്രേറിയന്‍, ചീഫ് മെഡിക്കല്‍ റെക്കോര്‍ഡ് ഓഫിസര്‍, ചീഫ് ഡയറ്റീഷ്യന്‍, സീനിയര്‍ ഡയറ്റീഷ്യന്‍(അസിസ്റ്റന്റ് ഫുഡ് മാനേജര്‍), ചീഫ് മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫിസര്‍, സൂപ്പര്‍വൈസിങ് മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫിസര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍(എസി ആന്‍ഡ് റഫ്രിജറേഷന്‍), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ്(എന്‍എസ്), ഓഫിസ് സൂപ്രണ്ട്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസര്‍, അസിസ്റ്റന്റ് സ്റ്റോഴ്സ് ഓഫിസര്‍, സിഎസ്എസ്ഡി സൂപ്പര്‍വൈസര്‍, ലോണ്‍ട്രി മാനേജര്‍, സീനിയര്‍ സാനിറ്റേഷന്‍ ഓഫിസര്‍, ലൈബ്രേറിയന്‍ ഗ്രേഡ് ക(ഡോക്യുമെന്റലിസ്റ്റ്), മെഡിക്കല്‍ റെക്കോര്‍ഡ് ഓഫിസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫോര്‍ വിജിലന്‍സ് സെല്‍(സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍(എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍), ചീഫ് ഫാര്‍മസിസ്റ്റ്, സീനിയര്‍ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് ഗ്രേഡ് ക, മാനേജര്‍/സൂപ്പര്‍വൈസര്‍/ഗ്യാസ് ഓഫിസര്‍, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലാണ് ഒഴിവ്.
വിശദവിവരങ്ങള്‍ക്ക്: www.a-iimspatna.org
119 ഫാക്കല്‍റ്റി
ഭോപ്പാലിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ വകുപ്പുകളില്‍ ഫാക്കല്‍റ്റി ഗ്രൂപ്പ് എ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. 119 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്. പ്രഫസര്‍(ഒഴിവ്41), അഡീഷനല്‍ പ്രഫസര്‍(ഒഴിവ്28), അസോഷ്യേറ്റ് പ്രഫസര്‍(ഒഴിവ്50) എന്നീ തസ്തികകളിലാണ് ഒഴിവ്.
വിശദവിവരങ്ങള്‍ക്ക്: www.aiimsbhopal.edu.in
Post Your Comments