
തിരുവനന്തപുരം: തലസ്ഥാനത്തെ കുറ്റവാളികളെ പിടിക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ കോബ്രയുടെ ഭാഗമായി ഇന്നലെ നഗരത്തില്‍ 60 പൂവാലന്മാര്‍ പിടിയിലായി. കുറ്റവാളികളെ നിയന്ത്രിക്കാന്‍ കമ്മീഷണര്‍ എസ്. സുരേന്ദ്രനാണ് ഓപ്പറേഷന്‍ കോബ്ര ആരംഭിച്ചത്.
ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂള്‍ – കോളജ് പ്രദേശങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്തവരാണു പോലീസ് പിടിയിലായത്. ചെറുപ്പക്കാരും മധ്യവയസ്‌കരും ഇവരില്‍ പെടും. 23 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
ആദ്യദിനത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളും മദ്യപിച്ചും നിയമലംഘനം നടത്തിയും വാഹനമോടിച്ചവരും പിടിയിലായെങ്കില്‍ പിന്നീടുള്ള രണ്ടു ദിവസം ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞവരെയും ഗുണ്ടാത്തലവന്‍മാരെയും പിടികിട്ടാപ്പുളികളെയുമാണ് അകത്താക്കിയത്.
ലോക്കല്‍പൊലീസ്, ഷാഡോ സംഘങ്ങള്‍, പിങ്ക് പൊലീസ്, വനിതാ ഹെല്‍പ് ലൈന്‍ തുടങ്ങി സിറ്റി പൊലീസിന് കീഴിലെ എല്ലാ വിഭാഗങ്ങളെയും കൂട്ടി സംയുക്തമായി നടത്തിയ പരിശോധനയിലാണു പൂവാലന്മാര്‍ പിടിയിലായത്. വരും ദിവസങ്ങളിലും പുവാല വേട്ട തുടരും.
Post Your Comments