2009 ല്‍ നിരത്തിലിറങ്ങിയ ടാറ്റാ നാനോയുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നുവെന്ന് കമ്പനി. നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു.
2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാനോ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്ന കൃത്യമായ പ്രഖ്യാപനം ഔദ്യോഗികമായുണ്ടാവുന്നത് ഇതാദ്യമായാണ്. ഇത്രയും ചുരുങ്ങിയ വിലയില്‍ രത്തന്‍ ടാറ്റ നാനോയെ വില്‍പ്പനയ്ക്കെത്തിച്ചപ്പോള്‍ ലോകം ശരിക്കും അമ്പരന്നു.
പോക്കറ്റ് ചോരാതെ കാര്‍ വാങ്ങാമെന്ന് ടാറ്റ സാധാരണക്കാരന് മുന്നില്‍ ബോധ്യപ്പെടുത്തുകയായിരുന്നു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബിഎസ്-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങള്‍ താങ്ങാന്‍ പാവം നാനോയ്ക്ക് ശേഷിയില്ലെന്നാണ് കമ്പനിയുടെ പാസഞ്ചര്‍ വെഹിക്ക്ള്‍ ബിസിനസ് യൂനിറ്റ് തലവനായ മായങ്ക് പരീഖ് അറിയിച്ചിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഫീച്ചറുകള്‍ ഏര്‍പ്പെടുത്താനും നവീകരണങ്ങള്‍ വരുത്താനും നാനോയില്‍ സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ 2020 ഏപ്രില്‍ മാസത്തോടെ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments