ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ ചലഞ്ചിൽ 51,000 രൂപ സംഭാവന നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ പണം തനിക്കിഷ്ടമുള്ളവർക്ക് നൽകിയതിന് ചിലര്‍ ദുഖിക്കുന്നു. പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞെന്നും താരം പരിഹസിച്ചു.
ഹ൪ത്താൽ അക്രമം ലോക ചരിത്രത്തിലാദ്യമാണെന്നും പണ പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം കൊടുക്കും മുൻപ് ഫെയ്സ്ബുക്കിൽ വിമർശരുടെ മുൻകൂർ അനുമതി വാങ്ങണമെന്നും ചിലർ പറയുന്നു. എല്ലാ വിമർശകർക്കുമുള്ള മറുപടി വിഡിയോ രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാമെന്നും സന്തോഷ് പറഞ്ഞു
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഞാ൯ കഴീഞ്ഞ ദിവസം ‘ശബരിമല ക൪മ്മ സമിതി’ ക്ക് 51,000 രൂപ നല്കിയിരുന്നല്ലോ…ഇതിനു ശേഷം നിരവധി പേ൪ എന്നെ അഭിനന്ദിച്ചു..എന്നാല്‍ കുറേ പേ൪ എന്റെ പണം എനിക്ക് ഇഷ്ടമുള്ളവ൪ക്ക് നല്‍കിയതില്‍ ദു:ഖിക്കുന്നു, ശക്തമായ് വിമ൪ശിച്ച് comments ഇട്ടു… പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞു…
ഹ൪ത്താലിനിടയിലെ ആക്രമങ്ങള്‍ ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണ പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആ൪ക്ക് കൊടുക്കൂന്നതിന് മുമ്പും ഫേസ് ബുക്കില്‍ മു൯കൂറായ് സത്യവാങ് മൂലം കൊടുത്ത് വിമ൪ശകരുടെ മു൯കൂറ് അനുമതി വാങ്ങണം എന്നൊക്കയാണ് പല മഹാത്മാരുടെയും വിമ൪ശന പോയിന്റെ…
എല്ലാ വിമ൪ശക൪ക്കുമായ് ഒരു മറുപടി വീഡിയോ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റു ചെയ്യാം…എല്ലാവരുടെയും എല്ലാ സംശയങ്ങളും തീ൪ക്കും…ഇതിനായ് ചില documents and evidence കൂടി എനിക്ക് ഒപ്പിക്കാനുണ്ട്…
രണ്ടു ദിവസം കൂടി എല്ലാ വിമ൪ശകരും ക്ഷമയോടെ ഇരിക്കണമെന്ന് അഭ്യ൪ത്ഥിക്കുന്നു…
Post Your Comments