ഉത്തര്‍പ്രദേശ്: മരിച്ചു പോയ അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമ്മാനവുമായി ആറുവയസ്സുകാരി. മരത്തിന്റെ മെതിയടികളാണ് ആറുവയസ്സുകാരിയായ റിംജിത്ത് യോഗിക്ക് സമ്മാനമായി നല്‍കിയത്. മരത്തിന്റെ മെതിയടികള്‍ യോ?ഗി ആദിത്യനാഥിന് സമ്മാനിച്ചു കൊണ്ട് റിംജിത്ത് പറഞ്ഞു, ”യോഗിജിക്ക് ഇത് സമ്മാനിക്കണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.” എന്നാണ് യോഗിക്ക് മെതിയടികള്‍ സമ്മാനിച്ചു കൊണ്ട് റിംജിത്ത് പറഞ്ഞത്.
ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്ന ആനന്ദ് ശര്‍മ്മയാണ് റിംജിത്തിന്റെ അച്ഛന്‍. കഴിഞ്ഞ വര്‍ഷം ഒരപകടത്തിലാണ് അദ്ദേഹം മരിച്ചുപോയത്. അതേസമയം നേരത്തേ അമ്മയും മരിച്ചു പോയ റിംജിത്ത് റിംജിത്ത് അമ്മൂമ്മയുടെ സംരക്ഷണയിലാണുള്ളത്.
2016ലാണ് റിംജിത്തിന്റെ അമ്മ മരിക്കുന്നത്. പിന്നീട് അമ്മയുടെ ബന്ധുക്കളും അച്ഛനുമാണ് അവളെ നോക്കിയത്. യോഗി ആദിത്യനാഥിന് മരംകൊണ്ടുള്ള മെതിയടികള്‍ സമ്മാനിക്കണമെന്നുള്ളത് ആന്ദിന്റെ വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ മെതിയടി പൂര്‍ത്തിയാക്കിയ സമയത്താണ് അദ്ദേഹം അപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് അച്ഛന്റെ മരണശേഷം മൂന്നുമാസങ്ങള്‍ക്കിപ്പുറം റിംജിത്ത് ആ ആഗ്രഹം നിറവേറ്റാന്‍ എത്തുകയായിരുന്നു.
ആരാണ് ഇവ നിര്‍മ്മിച്ചതെന്ന ആദിത്യനാഥിന്റെ ചോദ്യത്തിന് അച്ഛനാണെന്നായിരുന്നു അവളുടെ മറുപടി. യോഗിക്ക് ഇത് നല്‍കണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നതായും റിംജിത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം റിംജിത്തിന്റെ എല്ലാ സുഖവിവരങ്ങളും തിരക്കിയാണ് യോഗി അവളെ മടക്കിയച്ചത്. കൂടാതെ റിംജിത്തിന്റെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ റിംജിത്തിന് വീട് നല്‍കാനും കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ നഷ്ടപരിഹാരം നല്‍കാനും ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
Post Your Comments