Latest NewsIndia

മകന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്നാരോപണം : എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി

ചെന്നൈ : മകന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ച യേശുരാജന്‍ എന്നയാളാണ് മരിച്ചത്. അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. അമ്പത്തൂരിൽ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന യേശുരാജന്‍. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യ റൂബി (28) യ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം യേശുരാജന്‍ റൂബിയുടെ പേരിൽ എഴുതി വെച്ചു. ഇക്കാര്യം അറിഞ്ഞ ഭാര്യ കല വിവരം സഹോദരന്‍ ഗോപാലിനോട് പറഞ്ഞു.

സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ശേഷം സഹോദരി ഡൈസി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരെ കൂട്ടാളികളാക്കുകയും യോശുരാജനെ കൊലപ്പെടുത്തുകയുമായിരുന്നു. മരിക്കുന്നിതിന് കുറച്ച് ദിവസം മുന്പ തന്നെ യേശുരാജനെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചു. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button