ഭൂവനേശ്വര്‍: ഒഡിഷയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കാല്‍തെറ്റി വീണ മാധ്യമപ്രവര്‍ത്തകനെ ഓടിയെത്തി എഴുന്നേല്‍പ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി ഭുവനേശ്വര്‍ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ചുറ്റും കൂടി. അതിനിടെ ഒരു ക്യാമറാമാന് വശത്തെ പടിക്കെട്ടിലൂടെ നിലത്തേക്ക് വീഴുകയായിരുന്നു. ഇയാളെ പിടിച്ചുയര്ത്തായി പോലീസുകാരും മറ്റു മാധ്യമപ്രവര്‍ത്തകരും ഓടിയപ്പോള്‍ രാഹുലും ഒപ്പം ഓടി കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വൈറലാകുകയും ചെയ്തു.
#WATCH Congress President Rahul Gandhi checks on a photographer who tripped and fell at Bhubaneswar Airport, Odisha. pic.twitter.com/EusYlzlRDn
— ANI (@ANI) January 25, 2019
Post Your Comments